ആമിന ജുമാന
Posted On
date_range Updated On
date_range മലയാളി വിദ്യാർഥിനി റിയാദിൽ നിര്യാതയായി
റിയാദ്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി റിയാദിൽ മരിച്ചു. തൃശൂർ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്. അബുവിന്റെ മകള്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന (21) ആണ് മരിച്ചത്.
റിയാദിൽ വ്യാഴാഴ്ച്ച ഖബറടക്കും. റിയാദ് നൂറാ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയിരുന്നു ജുമാന. പിതാവ് അനസ് സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനാണ്. റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളിൽ അധ്യാപികയാണ് മാതാവ് ഷൈനി. സഹോദരിമാര്‍: യാരാ ജുഹാന, റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.