മ​ട​ങ്ങു​ന്ന ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ

മലയാളി തീർഥാടകരുടെ മടക്കയാത്ര നാളെ മുതൽ

മ​ക്ക: പ്ര​യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി. ആ​റു ദി​വ​സം നീ​ണ്ട വി​ശു​ദ്ധ ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം, ശ​നി​യാ​ഴ്ച മൂ​ന്ന് ജം​റ​ക​ളി​ലെ​യും ക​ല്ലേ​റ് പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഭൂ​രി​ഭാ​ഗം മ​ല​യാ​ളി​ക​ളും മി​ന​യോ​ട് വി​ട​പ​റ​ഞ്ഞ​ത്. ഭൂ​രി​ഭാ​ഗം ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രും വെ​ള്ളി​യാ​ഴ്ച ത​ന്നെ മ​ക്ക​യി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു. അ​ധി​കൃ​ത​ർ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തി​നാ​ൽ ഏ​റെ സു​ഗ​മ​മാ​യാ​ണ് ഇ​ത്ത​വ​ണ ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്.

‘വി​തൗ​ട്ട് മ​ഹ്‌​റം’ വി​ഭാ​ഗ​ത്തി​ൽ വ​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ​രും രോ​ഗി​ക​ളു​മാ​യ ചി​ല ഹാ​ജി​മാ​ർ​ക്ക് പ്ര​ധാ​ന ച​ട​ങ്ങു​ക​ളാ​യ ത്വ​വാ​ഫും സ​അ്യും കൂ​ടി നി​ർ​വ​ഹി​ക്കാ​നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തും വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫും (ത്വ​വാ​ഫു​ൽ വി​ദാ​അ്) പൂ​ർ​ത്തി​യാ​ക്കി​യാ​യി​രി​ക്കും ഹാ​ജി​മാ​രു​ടെ മ​ട​ക്കം. സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ വ​ഴി എ​ത്തി​യ തീ​ർ​ഥാ​ട​ക​രാ​ണ് ആ​ദ്യം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​വ​രു​ടെ യാ​ത്ര ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ എ​ത്തി​യ​വ​രു​ടെ മ​ട​ക്ക​യാ​ത്ര ജൂ​ൺ ര​ണ്ടി​ന് ആ​രം​ഭി​ക്കും. ആ​ദ്യ​ദി​ന​ത്തി​ൽ ജി​ദ്ദ​യി​ൽ നി​ന്ന് മും​ബൈ, കൊ​ൽ​ക്ക​ത്ത, ല​ക്‌​നൗ, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 3000ഓ​ളം ഹാ​ജി​മാ​രാ​ണ് പു​റ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ, ജി​ദ്ദ വ​ഴി ആ​ദ്യ​മെ​ത്തി​യ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മ​ദീ​ന സ​ന്ദ​ർ​ശ​നം കൂ​ടി​യു​ണ്ട്. ഇ​വ​ർ ജൂ​ൺ മൂ​ന്ന്​ മു​ത​ൽ മ​ദീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടും. എ​ട്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മ​ദീ​ന വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​യി​രി​ക്കും ഇ​വ​രു​ടെ മ​ട​ക്കം. കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി എ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​ന​വും ഹ​ജ്ജി​ന് ശേ​ഷ​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ എ​ട്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ജൂ​ൺ 13 മു​ത​ലാ​യി​രി​ക്കും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക. അ​തേ​സ​മ​യം, സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി എ​ത്തി​യ തീ​ർ​ഥാ​ട​ക​രി​ൽ ര​ണ്ടു​പേ​ർ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് മു​മ്പും ര​ണ്ടു​പേ​ർ ക​ർ​മ​ങ്ങ​ൾ​ക്കി​ട​യി​ലും മ​ക്ക​യി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Malayali pilgrims' return journey begins tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.