മലയാളി യുവാവ് അൽഖർജ്ജിൽ വാഹന അപകടത്തിൽ മരിച്ചു

റിയാദ്: മലയാളി യുവാവ് അൽഖർജ്ജിൽ വാഹന അപകടത്തിൽ മരിച്ചു. അൽമറായി കമ്പനിയുടെ സബ് കോണ്ടാക്ട് കമ്പനിയായ ഹാദി നാസർ കമ്പനിയിലെ സെക്രട്ടറിയായ കാസർകോഡ് ചിറ്റാരിക്കൽ സ്വദേശി റോബിൻ സെബാസ്റ്റിൻ(36) ആണ് മരിച്ചത്​.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് വാൻ ടയർ പൊട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. പരേത​​​െൻറ ഭാര്യ ഇന്നലെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയിരുന്നു. ഭാര്യ അനു കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സാണ്. മൃതദേഹം കിങ്‌ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിൽ. അനന്തര നടപടികൾക്കായി കെ.എം.സി.സി ഭാരവാഹികൾ സുഹൃത്തുക്കൾക്കൊപ്പമുണ്ട്.

Tags:    
News Summary - Malayali Man Died At Riyad - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.