Posted On
date_range Updated On
date_range മലയാളി ഹാജി മക്കയിൽ നിര്യാതനായി
മക്ക: ഹജ്ജ് കമ്മറ്റിവഴി എത്തിയ മലയാളി തീർഥാടകൻ മക്കയിൽ നിര്യാതനായി. മലപ്പുറം മൊറയൂർ ഒഴുകൂർ കളത്തിപറമ്പ് സ്വദേശി കക്കാട്ടുചാലിൽ കുസ്സായി ഹാജി (69) ആണ് മരിച്ചത്.
ഹജ്ജിന് ശേഷം മദീന സന്ദർശനത്തിനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ ആയിശക്ക് ഒപ്പമാണ് ഹജ്ജിനെത്തിയത്. മക്കൾ: മുഹമ്മദ്, മുജീബ്, മൈമൂന. ഹറമിൽ മയ്യിത്ത് നമസ്കാര ശേഷം ശരായ ഖബർ സ്ഥാനിൽ ഖബറടക്കി. മുജീബ് പൂക്കോട്ടൂരാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.