സിബി
അൽ ഖോബാർ: മലയാളിെയ അൽ ഖോബാറിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി കൊല്ലായിക്കൽ ഭാസ്കരെൻറ മകൻ സിബി (55) ആണ് മരിച്ചത്.
അൽ ഖോബാർ റഫ ആശുപത്രിക്ക് സമീപമുള്ള താമസസ്ഥലത്തെ മുറിക്കുള്ളിൽ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം റഫ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സ്മിതയാണ് ഭാര്യ. വിസ്മയ, അർജുൻ എന്നിവർ മക്കളും ജിതൻ മരുമകനുമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.