മലയാളി താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: റിയാദിലെ താമസസ്ഥലത്ത്​ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മേലാറ്റൂർ കിഴക്കുംപാടം മഹല്ലിൽ പോസ്​റ്റ്​ ഓഫിസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ്​ റിയാദ്​ എക്സിറ്റ് 12 റൗദയിൽ മരിച്ചത്​. സ്പോൺസറുടെ കീഴിൽ മൂന്ന്​ വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്‌. മാതാവ്: തിത്തു. ഭാര്യ: സാജിദ. മക്കൾ: നിഹാൽ, നിദാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷെബീർ കളത്തിൽ, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്​.

Tags:    
News Summary - malayali dies in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.