Posted On
date_range Updated On
date_range മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: താമസസ്ഥലത്ത് നിന്ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ആണ് റിയാദ് മലാസിലെ ഉബൈദ് ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചത്.
മൃതദേഹം ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ്: ഇമ്പിച്ചി (പരേതൻ), മാതാവ്: കദീജ കുട്ടി (പരേത), ഭാര്യമാർ: ബീഫാത്തു, നദീറ. മക്കൾ: ഹസീന, നസിബ്, ആസിം, സഫൂറ, സുഹൈൽ. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ കബറടക്കും. ഇതിനാവശ്യമായ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ഇസ്ഹാഖ് താനൂർ, മുസമ്മിൽ തിരൂരങ്ങാടി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.