Posted On
date_range Updated On
date_range അർബുദം ബാധിച്ച് മലയാളി യുവാവ് മക്കയിൽ മരിച്ചു
മക്ക: അർബുദം ബാധിച്ച് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. വെള്ളില കോഴിക്കോട്ടുപറമ്പ് പുത്തൻവീട് സ്വദേശി വട്ടംതൊടി അബ്ദുല്ല (35) ആണ് മരിച്ചത്. ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.
അർബുദം ബാധിച്ചതിനെത്തുടർന്ന് മക്ക കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: ആയിഷ, ഭാര്യ: തസ്ബിയ, മക്കൾ: നിസ്വ, അജ്‌വ, അംജദ്, പതിനേഴ് ദിവസം മാത്രം പ്രായമുള്ള ഹയാൻ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സാമൂഹ്യപ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.