ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. എടവണ്ണ കല്ലിടുമ്പ് കുപ്പറ്റക്കുന്ന് സ്വദേശി പാലപ്പെറ്റ ഗംഗാധരൻ (കുട്ടിമാൻ-51) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. ശറഫിയ്യയിൽ ജിദ്ദ വാട്ടർ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നവോദയ ശറഫിയ്യ ഈസ്റ്റ് യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: കോമളം, മക്കൾ: ഷിഥുൻ ഗംഗ, ഷിൽബി ഗംഗ. മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കാൻ നവോദയ പ്രവർത്തകർ രംഗത്തുണ്ട്.
Tags:    
News Summary - malayali death news in soudi news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.