Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് തേഞ്ഞിപ്പലം സ്വദേശി ഖത്വീഫിൽ മരിച്ചു
ദമ്മാം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. ആലുങ്ങൾ സ്വദേശി പോക്കാട്ടുങ്ങൾ അബ്ദുൽ അസീസ് (47) ആണ് കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ മരിച്ചത്.
18 വർഷമായി ഖത്വീഫിൽ സഹോദരങ്ങളോടൊപ്പം ബുഫിയ നടത്തിവരികയായിരുന്നു. ഇൗ മാസം 20ന് കടുത്ത ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൽ അസീസ് തിങ്കളാഴ്ച രാവിലെ മരിച്ചു.
പരേതനായ അലവി പോക്കാട്ടുങ്കലിേൻറയും ബീയക്കുട്ടിയുടേയും മകനാണ്. ഭാര്യ: സുഹ്റ. മക്കൾ: മുഹ്സിന, മുഫീദ, മുഹമ്മദ് റയാൻ. സഹോദരങ്ങൾ: മുഹമ്മദലി ബാപ്പു, സിദ്ദീഖ് (ഖത്വീഫ്), അഷറഫ് (റിയാദ്), മൊയ്തീൻ.
മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിന് നടപടിക്രമം പൂർത്തീകരിക്കാൻ കെ.എം.സി.സി പ്രവർത്തകരായ സി.പി ഷരീഫ്, ടി.എം ഹംസ, റസാഖ് ചാലിശ്ശേരി എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.