മലയാളി യുവാവ് ജുബൈലിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ്​ മരിച്ചു

ജുബൈൽ: മലയാളി യുവാവ്​ ജുബൈലിൽ ദുരൂഹ സാചര്യത്തിൽ പൊള്ളലേറ്റ്​ മരിച്ചു. കാസർകോട്​ സ്വദേശിയും ജുബൈലിലെ ഒരു മാൻപവർ കമ്പനിയിൽ സൂപർവൈസറുമായ മഞ്ചേശ്വരം കടമ്പാടർ നീറ്റലപ്പുര വീട്ടിൽ അബ്​ദുൽ ഖാദിർ, ബീവാത്തു ദമ്പതികളുടെ മകൻ ഉമർ ഫാറൂഖ് (33) ആണ് ദുരൂഹ സാചര്യത്തിൽ മരിച്ചത്.

നാലുദിവസം മുമ്പാണ് തീപൊള്ളലേറ്റത്. സംഭവ ദിവസം രാവിലെ ഏഴിന്​ ഓഫീസിലേക്ക് പോയ ഉമർ ഫാറൂഖ് എട്ടുമണിക്ക് താമസ സ്ഥലത്ത് തിരിച്ചെത്തിയിരുന്നു. ഇവിടെ ഒന്നാം നിലയിലെ അടുക്കളയിൽ വെച്ചാണ് ഇദ്ദേഹത്തിന് പൊള്ളലേറ്റത്. കൂടെ രണ്ടു ബംഗ്ലാദേശികൾക്കും പൊള്ളലേറ്റു. ഇവർ ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തിരിച്ചറിയാൻ കഴിയാത്ത വിധം പൊള്ളലേറ്റ ഉമർ ഫാറൂഖ് ശനിയാഴ്​ച ഇതേ ആശുപത്രിയിൽ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് ബംഗ്ലാദേശ് സ്വദേശികൾ കസ്​റ്റഡിയിലുള്ളതായി അറിയുന്നു.

ജോലിക്ക് പോയ ഉടൻ മടങ്ങി വന്നതും കെട്ടിടത്തി​​െൻറ നാലാം നിലയിൽ താമസിക്കുന്ന ഉമർ ഫാറൂഖ് ഒന്നാം നിലയിലെ അടുക്കളയിൽ പൊള്ളലേറ്റ നിലയിൽ കാണപെട്ടതുമാണ് ദുരൂഹതക്ക് കാരണമായിരിക്കുന്നത്. ഉമർ ഫാറൂഖി​​െൻറ ഇഖാമയും പഴ്സും താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും പൊലീസ് കണ്ടെടുത്തു. തീയും പുകയും ഉയരുന്നത് കണ്ടു അടുത്ത ഫ്ലാറ്റിലെ താമസക്കാർ അറിയിച്ചതനുസരിച്ച് പൊലീസും അഗ്​നിശമന സേനയും  എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സഹോദരൻ ഇബ്രാഹിം അൽ-ഖോബാറിൽ ജോലി  ചെയ്യുന്നു. അനീസയാണ് ഉമർ ഫാറൂഖി​​െൻറ ഭാര്യ. മക്കൾ: അജ്‍ശാൽ, അശ്​വ.

 

Tags:    
News Summary - Malayalee Youth Death in Jubail-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.