ഉംറക്ക് എത്തിയ മലയാളി മക്കയില്‍ മരിച്ചു

മക്ക: ഉംറ നിര്‍വഹിക്കാന്‍ എത്തിയ കാസർകോട് സ്വദേശി മക്കയില്‍ മരിച്ചു. വെൽഫെയർ പാർട്ടി ചെങ്കള പഞ്ചായത്ത് കമ് മിറ്റി പ്രസിഡൻറും കരാറുകാരനുമായ എം.ഡി മുഹമ്മദ്‌ കുഞ്ഞി ഹാജിയാണ് (73 ) മരിച്ചത്. കുടുംബ സമ്മേതം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഒരാഴ്ചയായി മക്കയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഭാര്യമാർ: ആയിശ, ആയിശ. മക്കൾ: അബ്ദുൽ ഹാരിസ്, നൗഷാദ്, നൈസാം, നൗഫൽ, നിയാസ്, സാക്കിയ, നസറി, നൂർജഹാൻ. മരുമക്കൾ: ഹസൈനാർ അസ്ലം വസീം ഷർമിള, റമീസ, മിസിരിയ, ആശിത, മുഹ്സിന.

സഹോദരങ്ങൾ: എം.ഡി അബ്ദുല്ലക്കുഞ്ഞി, അബ്ദുൽ റഹ്മാൻ, മൊയ്തീൻ കുട്ടി, ഇസ്മായിൽ, അഹമ്മദ്, പരേതനായ ബഷീർ, ആയിശ, ഉമ്മാലി, മൈമൂന, സഫിയ, പരേതയായ നഫീസ.

Tags:    
News Summary - Malayalee Umrah Death News-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.