സന്തോഷ് കുമാർ 

മലയാളി സാമൂഹിക പ്രവർത്തകൻ അൽഅഹ്​സയിൽ നിര്യാതനായി

അൽഅഹ്​സ: കരൾ രോഗത്തെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. നവയുഗം സാംസ്​കാരികവേദി അൽഅഹ്​സ മേഖലയിലെ കൊളാബിയ യൂനിറ്റ് പ്രസിഡൻറ് തിരുവനന്തപുരം കുളപ്പട സ്വദേശി കാർത്തി കൃഷ്ണയിൽ​ സന്തോഷ് കുമാർ (46)​ ആണ്​ മരിച്ചത്​. ദിവസങ്ങളായി ചികിത്സയിലായിരുന്നു.

അൽഅഹ്​സയിലെ കൊളാബിയയിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്​ച​ മുമ്പ്​ കടുത്ത ശാരീകരിക അസ്വസ്ഥതകളെ തുടർന്ന്​ ആ​ശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു​. കാലിൽ നീരുണ്ടാവുകയും വയറ്​ ക്രമാതീതമായി വീർക്കുകയും ചെയ്​തു.

വിവരമറിഞ്ഞെത്തിയ നവയുഗം ഭാരവാഹികളാണ്​ ആംബുലൻസ്​ സൗകര്യമൊരുക്കി പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്​. അവിടെ നടത്തിയ പരിശോധനയിലാണ്​ കലശലായ കരൾ രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്​. തുടർന്ന്​ വിദഗ്ധ ചികിത്സക്ക്​ മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രോഗം കലശലായി ബുധനാഴ്​ച രാത്രിയോടെയാണ്​ മരിച്ചത്​. 18 വർഷമായി സൗദിയിൽ പ്രവാസിയായ സന്തോഷ് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: കവിത. സ്​കൂൾ വിദ്യാർഥികളായ ഒരു മകനും മകളും ഉണ്ട്. സന്തോഷി​െൻറ അകാല നിര്യാണത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

ഊർജസ്വലനും സാമൂഹിക പ്രതിബദ്ധതയുമുള്ള നല്ലൊരു നേതാവിനെയാണ് നവയുഗത്തിന് നഷ്​ടമായതെന്ന് കേന്ദ്രകമ്മിറ്റി അനുശോചന പ്രമേയത്തിൽ പറഞ്ഞു. നവയുഗം അൽഅഹ്​സ മേഖല പ്രസിഡൻറ്​ ഉണ്ണി മാധവത്തി​െൻറ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ നിയമനടപടികൾ പൂർത്തിയായി വരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.