റിയാദ്: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ വാഹന ഉടമയെ സൗദി രഹസ്യ ട്രാഫിക് വിഭാഗം പിടികൂടി. യാത്രക്കിടെ കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച സീറ്റുകൾ ഉപയോഗിക്കാതെ നിയമലംഘനം നടത്തിയതിനാണ് നടപടി. വാഹനത്തിന്റെ ഡോർ വിൻഡോവിലൂടെ കുട്ടി പുറത്തേക്ക് ആഞ്ഞുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇത്തരത്തിൽ കുട്ടികൾ ജനലിലൂടെ പുറത്തേക്ക് ശരീരം ഭാഗികമായി പുറത്തിടുന്നത് അതീവ അപകടകരമാണെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. കുട്ടികൾക്കായി നിശ്ചയിച്ചിട്ടുള്ള സുരക്ഷ സീറ്റുകൾ ഉപയോഗിക്കാതിരിക്കുന്നത് ഗുരുതര ട്രാഫിക് നിയമലംഘനമാണ്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ കുട്ടികൾ വിൻഡോയിലൂടെ പുറത്തേക്ക് നോക്കുന്നത് ഗുരുതരമായ പരിക്കുകൾക്കും ജീവഹാനിക്കും കാരണമാകും.
എല്ലാ രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരീക്ഷണങ്ങൾ ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.