സുധീഷ്​

സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിൽ മരിച്ചു. കോഴിക്കോട് നാദാപുരം വളയം കുഴിക്കണ്ടിയിൽ സുകുമാര​െൻറ മകൻ സുധീഷ് (32) ഹഫർ അൽബാത്വിനിലാണ്​ മരിച്ചത്​. രണ്ടാഴ്ച്ചയായി ഹഫർ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഏഴുവർഷമായി ഹഫറിൽ ഇൻറീരിയർ ഡിസൈൻ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. എട്ടു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മാതാവ്: ശാന്ത, ഭാര്യ: സൂര്യ. സഹോദരൻ: സുജേഷ്.

കിങ് ഖാലിദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹഫറിൽ സംസ്കരിക്കുന്നതിന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.