ന​ജ്റാ​ൻ എ​ഴു​ത്തോ​ല പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വ, റി​പ്ല​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും

മ​ല​യാ​ളം മി​ഷ​ൻ എ​ഴു​ത്തോ​ല പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ന​ജ്റാ​ൻ: മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ അ​ബ​ഹ മേ​ഖ​ല ന​ജ്റാ​ൻ എ​ഴു​ത്തോ​ല പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വ​വും റി​പ്ല​ബ്ലി​ക് ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ന​ജ്റാ​നി​ലെ മ​റീ​ന റി​സോ​ർ​ട്ടി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ അം​ഗ​വും, പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഷാ​ന​വാ​സ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പാ​ഠ്യ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. പ്ര​തി​ഭ സാം​സ്‌​കാ​രി​ക വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദ​ർ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഴു​ത്തോ​ല പ​ഠ​ന​കേ​ന്ദ്രം പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ നെ​ൽ​സ​ൺ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ച്ചു കൊ​ണ്ട് റി​പ്ല​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.

അ​ധ്യാ​പ​ക​രാ​യ ര​മ്യ, സു​മ​യ്യ, ഷി​ഫ്ന എ​ന്നി​വ​ർ ഭാ​ഷ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കേ​ര​ള​പി​റ​വി ദി​നാ​ഘോ​ഷ​വും, ക്രി​സ്തു​മ​സ്, പു​തു​വ​ർ​ഷം, റി​പ്ല​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ക​വി​ത​ക​ൾ, നാ​ട​ൻ പാ​ട്ടു​ക​ൾ, പ്ര​സം​ഗം, നൃ​ത്ത​ങ്ങ​ൾ, പ്ര​ച്ച​ന്ന വേ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി.

ന​ജ്റാ​നി​ലെ മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് ആ​യ നി​ലാ​ന​ക്ഷ​ത്ര​യു​ടെ ഗാ​ന​സ​ന്ധ്യ​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. നി​ലാ​ന​ക്ഷ​ത്ര മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡി​നു​ള്ള ആ​ദ​ര​വാ​യി പ്ര​തി​ഭ പ്ര​സി​ഡ​ന്റ് സ​ജീ​വ​നും എ​ഴു​ത്തോ​ല പ​ഠ​ന​കേ​ന്ദ്രം പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ നെ​ൽ​സ​ണും ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റി. പ്ര​തി​ഭ പ്ര​സി​ഡ​ന്റ് സ​ജീ​വ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ശ്രീ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malayalam Mission Ezhuthola study center organized entrance festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.