എഫ്.സി മുറബ്ബ സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ വിജയികളായ മലാസ് എഫ്.സി ടീം
റിയാദ്: എഫ്.സി മുറബ്ബ സംഘടിപ്പിച്ച അഞ്ചാമത് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ മലാസ് എഫ്.സി ജേതാക്കളായി. ഗന്ധകി എഫ്.സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒമ്പത് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മലാസ് എഫ്.സിയുടെ വിജയം.
അസീസിയ അസിസ്റ്റ് വാദി ഹനീഫ ഗ്രൗണ്ടിൽ വെച്ച് ലുലു ഹൈപ്പർ മാർക്കറ്റ് മുറബ്ബ ജനറൽ മാനേജർ പി.എ ഷമീർ, ഡെപ്യൂട്ടി ജനറൽ മാനേജർ മൂസ അൽ കാബി എന്നിവർ ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി അനസ്സിനെയും (മലസ് എഫ്.സി), മികച്ച ഗോൾകീപ്പറായി സഹീറിനെയും (മലസ് എഫ്.സി), മികച്ച ഡിഫൻഡറായി രാത്തിബിനേയും (ഗന്ധകി എഫ്.സി) തിരഞ്ഞെടുത്തു.
എഫ്.സി മുറബ്ബ സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ രണ്ടാം സ്ഥാനക്കാരായ ഗന്ധകി എഫ്.സി ടീം
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത മലാസ് എഫ്.സിയുടെ കണ്ണനായിരുന്നു. പുരസ്കാര വിതരണ ചടങ്ങിൽ ലുലു ഹൈപ്പർ മാർക്കറ്റ് മുറബ്ബ ഡി.ജി.എം അബ്ദുൽസലാം, മാനേജർമാരായ ഒ.കെ ഫൈസൽ, ഷഫീഖ്, ഫയാസ് മജീദ്, നിഷാദ്, ക്ലബ് ഭാരവാഹികളായ നിതിൻ ബഹനാൻ, ഹതാശ് ഹാരിസ്, സുഹൈൽ, റമീസ്, ജംഷി, ആബിദ് മുണ്ട, ശരീഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.