കുട്ടികൾക്കായി മലര്‍വാടി ജിദ്ദ നോർത്ത് ബാലോത്സവം ശനിയാഴ്ച

ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് മലര്‍വാടി ജിദ്ദ നോര്‍ത്ത് സംഘടിപ്പിക്കുന്ന 'ബാലോത്സവം' ഈ മാസം 28 ന് ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ജിദ്ദ മക്ക റോഡിൽ കിലോ മൂന്ന് അല്‍ മജ്ദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെ നടക്കുന്ന പരിപാടി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഹിഷാം ഉദ്ഘാടനം ചെയ്യും.

കെ.ജി മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ മൂന്ന് കാറ്റഗറികളായി തിരിച്ച് വിവിധ മത്സരങ്ങള്‍ നടക്കും. കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന ബാലോത്സവത്തില്‍ വിവിധ മത്സരങ്ങൾക്ക് പുറമെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ പ്രവര്‍ത്തകയും ജിദ്ദയിലെ മുന്‍ അധ്യാപികയുമായ എ. റഹ്മത്തുന്നിസ കുട്ടികളുമായും രക്ഷിതാക്കളുമായും സംവദിക്കും. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു സായാഹ്നമാണ് മലര്‍വാടി ബാലോത്സവത്തിലൂടെ ഒരുക്കുന്നതെന്നും പരിപാടിയിൽ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ https://docs.google.com/forms/d/e/1FAIpQLScK5eWO0QUgzs2obJyDBiBcV_Cz0UwZ7c8PkGOyTaqXOj3bbg/viewform എന്ന ഗൂഗിള്‍ ഫോം വഴി പേര് രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - Malarvadi Jeddah North Children's Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.