ദമ്മാം: മലർവാടി ദമ്മാം സോൺ ഗെയിം കോർണർ സംഘടിപ്പിച്ചു. ദമ്മാം ഫൈസലിയ്യിൽ നടന്ന പരിപാ ടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഒറിഗാമി, കളറിങ്, ബലൂൺ ബ്ലാസ്റ്റിങ്, ആനക്ക് വാൽ വരക്കൽ, കപ്പ് ഗെയിം, ഡൈസ് ഗെയിം, സ്ട്രോ ആൻഡ് സ്റ്റോൺ, ബലൂൺ ജംപ് തുടങ്ങിയ വ്യത്യസ്തവും ആകർഷണീയവുമായ പരിപാടികളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. വിഖ്യാത ഇറാനിയൻ സിനിമയായ ‘കളർ ഓഫ് പാരഡൈസ്’ പ്രദർശിപ്പിച്ചു.
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ അമീന അമീൻ, ജോഷി ബാഷ എന്നിവർ വിതരണം ചെയ്തു. അനീസ െമഹ്ബൂബ്, റുക്സാന അഷീൽ, മുഫീദ സ്വാലിഹ്, ഫാത്തിമാ ഹാഷിം, നൂറ ആസിഫ്, നെജ്ല ഹാരിസ്, ആസ്യ, നുജൂമ, തൻവീറ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. ഷബ്ന സലീം ബാബു, അനീസ ഷാനവാസ്, സുനില സലീം എന്നിവർ മത്സരങ്ങളുടെ വിധിനിർണയം നടത്തി. മലർവാടി കോഒാഡിനേറ്റർ മഹ്ബൂബ്, വനിത കോഒാഡിനേറ്റർ നജ്ല സാദത്ത്, റിസോഴ്സ് പേഴ്സൻസ് നബീൽ, നാസർ ആലുങ്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.