Posted On
date_range Updated On
date_range മലപ്പുറം വണ്ടൂർ സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. ചോക്കാട് കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മുസ്തഫയാണ് (63) മരിച്ചത്. അർബുദ ബാധിതനായി സുലൈമാനിയ അമീർ സുൽത്താൻ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 35 വർഷമായി ഇതേ ആശുപത്രിയിൽ മെസഞ്ചറായി ജോലി ചെയ്തിരുന്ന മുസ്തഫയുടെ കുടുംബവും റിയാദിലുണ്ട്. പരേതരായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: റംലത്ത്. മക്കൾ: ആരിഫ് മുഹമ്മദ്, അൽഫ മോൾ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.