Posted On
date_range Updated On
date_range മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് സൈതലവി (58) ആണ് റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ മജ്മയിൽ മരിച്ചത്. റൂമ മുനിസിപ്പാലിറ്റിയിൽ (ബലദിയ) ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ കുഞ്ഞാലൻ ഹാജി, മാതാവ്: പരേതയായ പാത്തുമ്മു, ഭാര്യ: മൈലാടിക്കുന്നത്ത് മണാട്ടിൽ ആയിഷ കുറുക്കോൾ, മക്കൾ: മുഹമ്മദ്, ഷാനിദ്, സജീബ, സലീന, മുഹമ്മദ് ഷഫ്നീദ്. മരുമകൻ: കള്ളിയാട്ട് കോഴിശേരി അഷ്റഫ് ഓമച്ചപുഴ.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് മഞ്ചേരി, ശറഫ് പുളിക്കൽ എന്നിവർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.