Posted On
date_range Updated On
date_range മക്കയിലെ മുൻ പ്രവാസി മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി
യാംബു: മുൻ പ്രവാസി മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് അപ്ല സ്വദേശി കൂനാരി മരക്കാർ ഹാജി (63) നാട്ടിൽ നിര്യാതനായി. 24 വർഷം മക്കയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മക്കയിലെ പഴയകാല മലയാളികൾക്കെല്ലാം സുപരിചിതനായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു മരണം. ഭാര്യ: സൈനബ മൂച്ചിക്കാടൻ. മക്കൾ: അബ്‌ദുറഹ്‌മാൻ (ജിദ്ദ), അബ്ദുസ്സമദ് (ഗൾഫ് സ്റ്റോർ, യാംബു), ജാഫർ, ഫസീല. മരുമക്കൾ: മുഹമ്മദ് റാഫി, ജംഷീദ, ഷമീമ, ഹാജറ. സഹോദരങ്ങൾ: പരേതനായ അഹ്‌മദ്, ഫാത്തിമ ഊരകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.