അൽബഹ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി അൽബഹയിൽ നിര്യാതനായി. മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കർ ആണ് മരിച്ചത്.
മഖ്‌വ അൽശാതി മീൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ മഖ്‌വയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി അൽബഹ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇദ്ദേഹത്തിന്റെ മകനും സഹോദരനും അൽബഹയിലുണ്ട്. മൃതദേഹം അൽബഹ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.