മലപ്പുറം താനൂർ സ്വദേശി സൗദിയിലെ അൽജൗഫിൽ മരിച്ചു

റിയാദ്: മലപ്പുറം താനൂർ സ്വദേശി തോട്ടുപുരക്കൽ മുഹമ്മദ് ജാഫർ (65) ഞായറാഴ്​ച രാവിലെ സൗദി വടക്കൻ പ്രവിശ്യയായ അൽജൗഫിലെ സകാകയിൽ ഹൃദയാഘാതം മൂലം മരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടർന്ന് അൽജൗഫിലെ ഗവൺമെൻറ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പിതാവ്: മുഹമ്മദ് (പരേതൻ), മാതാവ്: ആയിഷകുട്ടി (പരേത), ഭാര്യ: ഉമ്മുഹാനത്ത്, മക്കൾ: ഹിസാന തസ്നിം, ഹംന, മറിയ, ജുമാന, മുഹമ്മദ്, അൽ അമീൻ. 

മൃതദേഹം സകാക്കയിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികളുമായി അൽജൗഫ് കെ.എം.സി.സി ട്രഷററും വെൽഫെയർ വിങ് വളൻറിയറുമായ സൈദാലി വി.കെ പടി, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ അൽജൗഫ് കെ.എം.സി.സി സെക്രട്ടറി നൗഷാദ്, പ്രസിഡൻറ്​ സാകിർ ഫാറൂഖ് ബദരി, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Malappuram native dies in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.