സമീർ അലി

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ജിദ്ദയിൽ മരിച്ചു. അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ജിദ്ദ അൽജിദാനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച്ച പുലർച്ചെയാണ് മരിച്ചത്. ജിദ്ദ അൽസാമിറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു സമീർ. മരണാനന്തര തുടർ നടപടിക്രമങ്ങൾ നാട്ടുകാരുടെയും ബാർബർ കൂട്ടായ്മ, കെ.എം.സി.സി വെൽഫയർ വിങ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - Malappuram native dies in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.