മിനി ട്രക്കും ട്രെയ്​ലറും കൂട്ടിയിടിച്ച്​ സൗദിയിൽ മലയാളി മരിച്ചു

റിയാദ്​: സൗദിയിൽ മിനി ട്രക്കും (ഡൈന) ട്രെയ്​ലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. റിയാദ്​ - ദമ്മാം ഹൈവേയിൽ വ്യാഴാഴ്​ച അർധരാത്രി 12ഓടെയുണ്ടായ അപകടത്തിൽ​ മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) ആണ്​ മരിച്ചത്​. റിയാദ്​ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന്​ ഏതാനും കിലോമീറ്ററകലെയാണ്​ സംഭവം.

റിയാദിൽ കെൻസ്​ എന്ന കമ്പനിയിൽ ഡ്രൈവറായ യൂസുഫ്​ മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്​ത ശേഷം​ മടങ്ങുന്നതിനിടെയാണ്​ അപകടം. യൂസുഫ്​ സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. ഉടൻ സ്ഥലത്തെത്തിയ ​പൊലീസ്​ മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി.​ അപകട വിവരം കമ്പനിയധികൃതരെ അറിയിക്കുകയും ചെയ്​തു.

ദീർഘകാലമായി സൗദിയിൽ പ്രവാസിയായ യൂസുഫ്​ രണ്ടുമാസം മുമ്പാണ്​ നാട്ടിൽ പോയത്. 10 ദിവസം നാട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്​. അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞിരുന്നു​.

പിതാവ്​: ബീരാൻ. മാതാവ്: മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയ. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടൻ. മക്കൾ: സന നസറിൻ (14), ഷഹൽ ഷാൻ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്​). മൃതദേഹം നാട്ടിൽ കൊണ്ടുപോകും. 

Tags:    
News Summary - malappuram native died in saudi road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.