മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയിൽ (56) ആണ് മരിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ച് ജിദ്ദ കിങ് ഫഹദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.



ദീർഘകാലമായി പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു. പിതാവ്: മൂസ. മാതാവ്: അയിഷുമ്മ. ഭാര്യ: സുഹ്‌റ. മക്കൾ: യാസർ അറഫാത്ത്, മുഹമ്മദ് റാഫി, മിഗ്‌ദാദ്‌. 


നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ ഇസ്‌ഹാഖ്‌ പൂണ്ടോളിയുടെ നേതൃത്വത്തിൽ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. 


Tags:    
News Summary - malappuram native died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.