Posted On
date_range Updated On
date_range നാട്ടിലേക്ക് പുറപ്പെടുന്നതിനിടെ മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു
മദീന:നാട്ടിലേക്ക് കുടുംബ സമ്മേതം പുറപ്പെടുന്നതിനിടെ മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. എടക്കര സ്വദേശി വായമ്പാറ അബ്ദുല്‍ റസാഖാണ് (50) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് കുടുംബസമ്മേതം പോകേണ്ടതായിരുന്നു. എയര്‍പോര്‍ട്ടില്‍ പോകുവാനുള്ള സാധനങ്ങള്‍ വാഹനത്തില്‍ എടുത്തുവെക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് ഇടയിലാണ് മരണം. വര്‍ഷങ്ങളായി മദീന സബ്അ മസ്ജിദിന് സമീപം സൂഖില്‍ കച്ചവടം നടത്തുകയായിരുന്നു.
ഭാര്യ: നൂര്‍ജഹാൻ. മക്കള്‍: നാദിയനസ്റി മുര്‍ഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.