മക്കയിൽ വാഹനാപകടം: രണ്ട്​ മരണം

ജിദ്ദ: മക്കയിലെ ബത്​ഹാ ഖുറൈശിലുണ്ടായ വാഹനാപകടത്തിൽ രണ്ട്​ പേർ മരിച്ചു. നാല്​ പേർക്ക്​ പരിക്കേറ്റു. മ്യാൻമറുകരായ അഞ്ച്​ പേർ യാത്ര ചെയ്​ത വാഹനമാണ്​ റോഡിന്​ മധ്യത്തിലെ കോൺക്രീറ്റ്​ ഡിവൈഡറിൽ ഇടിച്ച്​ അപകടത്തിൽപെട്ടത്​. ഡ്രൈവറും യാത്രക്കാരനുമാണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാത്രിയാണ്​ അപകടമുണ്ടായതെന്ന്​ മക്ക റെഡ്​ക്രസൻറ്​ വക്​താവ് അബ്​ദുൽ അസീസ്​ ബാദൂമാൻ പറഞ്ഞു. മൂന്ന്​ യൂനിറ്റ്​ ആംബുലൻസുകൾ സ്​ഥലത്തെത്തിയിരുന്നു. രണ്ട്​ പേർ മരിച്ചു. പരിക്കേറ്റവരെ നൂർ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - makkayil accident-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.