ജിദ്ദ: ഹജ്ജ് വേളയിൽ സേവനത്തിന് മൊത്തം വകുപ്പുകൾക്കു കീഴിലായി 3,50,000ത്തിലധികം പേരു ണ്ടാകുമെന്ന് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു. പുണ്യസ്ഥലങ്ങളിലെ ഹജ്ജ് ഒ രുക്കങ്ങൾ സന്ദർശിച്ചശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച ഉച്ചവരെ 16,41,358 തീർഥാടകരെത്തിയിട്ടുണ്ട്. ഹജ്ജ് അനുമതിപത്രമില്ലാത്ത 3,29,000ത്തിലധികമാളുകളെ തിരിച്ചയച്ചിട്ടുണ്ട്. മശാഇർ പ്രവേശനാനുമതി ഇല്ലാത്ത 1,44,000 വാഹനങ്ങളും തിരിച്ചയച്ചിട്ടുണ്ട്. നിയമം ലംഘിച്ചവരെ മക്കയിലേക്ക് കടത്തിയതിന് 15 പേരെ പിടികൂടി . 181 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും ഗവർണർ പറഞ്ഞു. ഖത്തറിൽനിന്ന് ഹജ്ജ് ചെയ്യാനാഗ്രഹിക്കുന്നവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും സൗദി അറേബ്യ ഒരുക്കിയിട്ടുണ്ട്. അവർ ചെയ്യുന്ന കാര്യങ്ങൾക്ക് നാം ഉത്തരവാദിയല്ലെന്നും ഖത്തർ തീർഥാടകരെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഗവർണർ പറഞ്ഞു. മക്കയെ സ്മാർട്ട് സിറ്റിയാക്കുകയെന്നത് വെറും വാക്കല്ല, അത് നടപ്പാക്കുകതന്നെ ചെയ്യും. ഡിജിറ്റൽ മാറ്റത്തിന് തുടക്കമിട്ടതായും അദ്ദേഹം പറഞ്ഞു. പുണ്യസ്ഥലങ്ങളിൽ വിവിധ വകുപ്പുകൾക്ക് കീഴിലൊരുക്കിയ സേവനങ്ങളും പുതുതായി നടപ്പാക്കിയ പദ്ധതികളും ഗവർണർ സന്ദർശിച്ചു.
മക്കയിലെ സ്മാർട്ട് പാർക്കിങ് കെട്ടിടവും നസീമിലെ വൈദ്യുതി ട്രാൻസ്ഫോർമർ സ്റ്റേഷനും ഉദ്ഘാടനം ചെയ്തു. 13 നിലകളോടുകൂടിയതാണ് മക്ക സ്മാർട്ട് പാർക്കിങ് കേന്ദ്രം. 550 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. മിനയിലെ ആംഡ് ഫോഴ്സ് ആശുപത്രി ഉദ്ഘാടനം ചെയ്താണ് മശാഇർ സന്ദർശനം ആരംഭിച്ചത്. ഇംഗ്ലീഷ്, ഫ്രഞ്ച്, മലാവി, ഉർദു, പാർസി എന്നീ അഞ്ച് ഭാഷകളിൽ അറഫ പ്രസംഗം വിവർത്തനം ചെയ്യുന്നതിനുള്ള ഖാദിമുൽ ഹറമൈൻ വിവർത്തന പദ്ധതി അദ്ദേഹം സന്ദർശിച്ചു. നമിറ, ഖൈഫ് പള്ളികളിലെ നവീകരിച്ച എയർ കണ്ടീഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സന്ദർശനത്തിനൊടുവിൽ ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ ഇരു ഹറം കാര്യാലയം, ആരോഗ്യം, മക്ക മുനിസിപ്പാലിറ്റി, റെഡ്ക്രസൻറ്, ജലം, വൈദ്യുതി തുടങ്ങി വിവിധ വകുപ്പുകൾക്ക് കീഴിലൊരുക്കിയ ഒരുക്കങ്ങൾ ഗവർണർക്ക് ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന്മാർ വിശദീകരിച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.