സംസം നവീകരണം ആക്​ടിങ്​ ഗവർണർ സന്ദർ​ശിച്ചു

മക്ക: മസ്​ജിദുൽ ഹറാമിലെ സംസം നവീകരണ പദ്ധതി മക്ക മേഖല ആക്​ടിങ്​ ഗവർണർ അമീർ അബ്​ദുല്ല ബിൻ ബൻദർ സന്ദർശിച്ചു. പദ്ധതി നിർമാണ പുരോഗതി വിലയിരുത്തിയ അദ്ദേഹം ധന മന്ത്രാലയം, ഇരുഹറം കാര്യാലയം, ഹറം സുരക്ഷ ഉദ്യോഗസ്​ഥർ എന്നിവർക്ക്​ നന്ദി രേഖപ്പെടുത്തി. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​, ഹജ്ജ്​ ഉംറ കാര്യ സഹമന്ത്രി അബ്​ദുൽ ഫത്താഹ്​ മുശാത്​, ഉമ്മുൽ ഖുറാ യൂനിവേഴ്​സിറ്റി മേധാവി മഅ്​തൂഖ്​ അസാസ് എന്നിവരും ആക്​ടിങ്​ ഗവർണറെ അനുഗമിച്ചിരുനു. സംസം വിതരണം കൂടുതൽ വിപുലമാക്കുന്നതിനും കിണറിനു ചുറ്റുമുള്ള ഭാഗം അണുമുക്​തമാക്കുന്നതിനുമായി കഴിഞ്ഞ നവംബറിലാണ്​ സംസം നവീകരണ പദ്ധതി ആരംഭിച്ചത്​. റമദാനിന്​ മുമ്പ്​ പദ്ധതി പൂർത്തിയാക്കാനാണ്​ തീരുമാനം. 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്​.

Tags:    
News Summary - makka governor visit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.