മക്കയിൽ ഹോട്ടലിൽ തീപിടിത്തം; 325 പേരെ മാറ്റി

ജിദ്ദ: മക്കയിൽ ഹോട്ടലിന്​ തീപിടിച്ചതിനെ തുടർന്ന്​ 325 പേരെ ഒഴിപ്പിച്ചു. എട്ടുനില കെട്ടിടത്തി​​​െൻറ താഴത്തെ നിലയിൽ നിന്നാണ്​ തീപടർന്നത്​. ഉടൻ തന്നെ മുഴുവൻ താമസക്കാരെയും പുറത്തിറക്കിയതിനാൽ ആളപായം ഉണ്ടായില്ല. വിവിധ യൂനിറ്റുകളുടെ ശ്രമഫലമായി വൈകാതെ തന്നെ അഗ്​നിബാധ നിയന്ത്രണ ​വിധേയമാക്കിയെന്ന്​ മക്ക സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ സെയ്​ദ്​ സർഹാൻ അറിയിച്ചു. തീപിടിത്തത്തി​​​െൻറ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - makka fire- saudi- saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.