റിയാദ്: കേരളം കണ്ട ഏറ്റവും വലിയ വികസന പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എൽ.ഡി.എഫ് സർക്കാറിനെ ശക്തിപ്പെടുത്താൻ, വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് പ്രവാസി കുടുംബങ്ങളോട് നവോദയ റിയാദ് അഭ്യർഥിച്ചു. നഗരങ്ങളിൽ മാത്രമല്ല നാട്ടിൻ പ്രദേശങ്ങളിലും വികസനത്തിെൻറ വെളിച്ചമെത്തിച്ച സർക്കാറാണ്. മികച്ച റോഡുകൾ, സ്കൂളുകൾ, കളിസ്ഥലങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ അങ്ങനെ വികസനങ്ങൾ നാടെങ്ങും ദൃശ്യമാണ്. പ്രവാസികൾക്കുവേണ്ടി ഏറ്റവും വലിയ സംഭാവനകൾ നൽകിയ സർക്കാറാണിത്.
പ്രവാസി പെൻഷൻ 3,500 രൂപയായി വർധിപ്പിച്ചു. പ്രവാസി രക്ഷ-പ്രവാസി കെയർ ഇൻഷുറൻസ് പദ്ധതികൾ, പ്രവാസി ഡിവിഡൻറ് സ്കീം തുടങ്ങി എല്ലാവിഭാഗം പ്രവാസികളെയും ചേർത്തുപിടിച്ചൊരു സർക്കാറിനെ പിന്തുണക്കാൻ പ്രവാസികൾ തയാറാകണമെന്ന് നവോദയ അപേക്ഷിച്ചു. വർഗീയ കൂട്ടുകെട്ടുമായാണ് ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മത്സരിക്കുന്നത്.
ഒരു ഭാഗത്ത് ബി.ജെ.പിയും മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് നാടിനാപത്താണെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.