മക്കയിൽ വൻ മയക്കുമരുന്ന് വേട്ട: വാഹനത്തിൽ ഒളിപ്പിച്ച 1200 ഗുളികകളുമായി സ്വദേശി പിടിയിൽ

മക്ക: നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകളുമായി സൗദി പൗരനെ മക്ക മക്ക മേഖലയിലെ റോഡ് സുരക്ഷ സേന പിടികൂടി. പ്രതി സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു വിപണനത്തിനായി എത്തിച്ച 1200 ഗുളികകൾ.

റോഡ് സുരക്ഷ സേന നടത്തിയ കൃത്യമായ പരിശോധനയിലാണ് പ്രതി വലയിലായത്. മെഡിക്കൽ വിപണിയിൽ കർശന നിയന്ത്രണങ്ങളുള്ളതും ലഹരിക്ക് ഉപയോഗിക്കുന്നതുമായ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. അറസ്റ്റിലായ പൗരനെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതായും തുടർ അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

മയക്കുമരുന്ന് കടത്തുന്നവർക്കും വിതരണക്കാർക്കുമെതിരെ ശക്തമായ ജാഗ്രത പാലിക്കണമെന്ന് സുരക്ഷ ഏജൻസികൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്:

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർക്ക് ഏകീകൃത നമ്പറായ 911-ലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 999 എന്ന നമ്പറിലും വിവരങ്ങൾ കൈമാറാവുന്നതാണ്. കൂടാതെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡിനെ 994 എന്ന നമ്പറിലും, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിനെ 995 എന്ന നമ്പറിലും നേരിട്ട് വിവരമറിയിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Major drug bust in Makkah: Saudi national arrested with 1,200 pills hidden in vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.