‘മൈത്രി മഴവില്ല് സീസൺ 4’ ചിത്രരചന മത്സര വിജയികൾ
ജിദ്ദ: മൈത്രി ജിദ്ദ നടത്തിയ ‘മൈത്രി മഴവില്ല് സീസൺ 4’ ചിത്രരചന മത്സരവിജയികളെ പ്രഖ്യാപിച്ചു. വിദ്യാർഥികൾക്കും,'പെൺവര'എന്ന പേരിൽ സ്ത്രീകൾക്കുമായി കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, വനിതകൾ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. വിജയികൾ: കിഡ്സ് വിഭാഗം- ധൻവി സ്കന്ദേഷ് (ഒന്നാം സ്ഥാനം), നുഹയ്യാ നജീബ് (രണ്ടാം സ്ഥാനം), നവനീത് നരേഷ് (മൂന്നാം സ്ഥാനം). സബ് ജൂനിയർ- നാദിർ നൗഫൽ, സഹ്റ മിർസ, ലിയാന സാബിത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗം- നിവേദ്യ അനിൽ കുമാർ (ഒന്നാം സ്ഥാനം), കാത്ലീൻ വട്ടപള്ളി (രണ്ടാം സ്ഥാനം), അഫ്നാൻ കർപ്പഞ്ചേരി, നെഹ മുഹമ്മദ് നിഫം (മൂന്നാം സ്ഥാനം). സീനിയർ- ഇഷ ഇർഷാദ് (ഒന്നാം സ്ഥാനം), പൂജ പ്രേം (രണ്ടാം സ്ഥാനം), അദ്നാൻ സഹീർ (മൂന്നാം സ്ഥാനം). വനിതകൾ- ജാസ്മിൻ റിസ്വാൻ, ജൂവീരിയ ഷാഹുൽ, യു. ഫെബിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വ്യത്യസ്ത വിഭാഗങ്ങളിൽ 11 മത്സരാർഥികൾ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി. വെള്ളിയാഴ്ച ശറഫിയ അബീർ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൈത്രി അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നടക്കുമെന്നും പരിപാടിയിൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് മൈത്രി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.