റിദ-മഡ്രിഡ് സോക്കർ ഫെസ്റ്റിൽ ചാമ്പ്യന്മാരായ ഫ്ലൈസഡ് ട്രാവൽസ് മഡ്രിഡ് എഫ്.സി ടീം
റിദ-സോക്കർ സെവൻസ് ഫെസ്റ്റിൽ മഡ്രിഡ് എഫ്.സി ചാമ്പ്യന്മാർ
ദമ്മാം: മഡ്രിഡ് ഫുട്ബാൾ ക്ലബ് എട്ടാം വാർഷികത്തോടനുബന്ധിച്ച് റിദ ഹസാർഡ് ഗ്രൂപ്പുമായി സഹകരിച്ച് 'ലഹരിക്ക് പകരം ഫുട്ബാളിനെ ലഹരിയാക്കൂ' എന്ന പ്രമേയത്തിൽ ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് കീഴിൽ സംഘടിപ്പിച്ച സെവൻസ് ടൂർണമെന്റ് സമാപിച്ചു. ഫൈനലിൽ ബദർ എഫ്.സിയെ സമനിലയിൽ തളച്ചു.
ഒടുവിൽ ടോസിലൂടെ മഡ്രിഡ് എഫ്.സി ദമ്മാം ടൂർണമെന്റ് ചാമ്പ്യന്മാരായി. കലാശ പോരാട്ടത്തിന്റെ അവസാന മിനിറ്റുവരെ ആവേശം അലതല്ലിയ മത്സരത്തിൽ ആദ്യപകുതിയിലെ 21ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് അടുത്തുനിന്ന് മിസ് പാസിലൂടെ ലഭിച്ച മികച്ച ഒരു അവസരം മുതലെടുത്ത് ഹസ്സൻ ഗോൾവല കുലുക്കി ബദർ എഫ്.സിയെ മുന്നിലെത്തിച്ചു.
25ാം മിനിറ്റിൽ മഡ്രിഡിന് ലഭിച്ച നാസർ തൊടുത്ത കോർണർ കിക്കിൽ ബദർ എഫ്.സിയെ പ്രതിരോധിച്ച് അബു നേടിയ മനോഹരമായ ഗോൾ ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് നിരന്തരം ആക്രമിച്ചുകളിച്ച ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഫലം കണ്ടില്ല. സ്‌ട്രൈക്കേഴ്‌സിന്റെ ഗോളെന്നുറപ്പിച്ച നിരവധി ഷോട്ടുകൾ ഇരു ഗോൾകീപ്പർമാരും പ്രയാസപ്പെട്ടു തടഞ്ഞുനിർത്തി. മത്സരത്തിന്റെ മുഴുവൻ സമയവും കടന്ന് അവസാനം ടൈബ്രേക്കറും സമനില പാലിച്ചപ്പോൾ ടോസിലൂടെ വിജയഭാഗ്യം മഡ്രിഡ് എഫ്.സിയെ തുണക്കുകയായിരുന്നു.
ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയി മഡ്രിഡ് ടീമംഗം ആസിഫിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനും ഗോൾ കീപ്പറുമായി ബദറിന്റെ സാദിഖ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡിഫൻഡറായി മഡ്രിഡ് ക്യാപ്റ്റൻ ഇനാസും ടോപ്സ്കോററായി ജുബൈൽ എഫ്.സിയുടെ പ്രിൻസും തിരഞ്ഞെടുക്കപ്പെട്ടു.റിദ ഗ്രൂപ് ബിസിനസ് മാനേജർമാരായ ഷബീർ, റഹ്മാൻ ഷാഫി, മാഹീൻ സാഹബ്, റാഡ്കം ഗ്രൂപ് മാനേജിങ് പാർട്ണർ ഷമീർ കൊടിയത്തൂർ, ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ, മഹ്‌റൂഫ് നഹ്‌ല അൽവാദി, നിസാർ പിനാസ്, ഡോ. അബ്ദുൽ അസീസ് പുത്തൂർ പള്ളിക്കൽ, സാബിത്, നൂർ, റഫീഖ് കൂട്ടിലങ്ങാടി തുടങ്ങിയവർ ഫൈനൽ മത്സരത്തിൽ കളിക്കാരെ പരിചയപ്പെട്ടു.
വിൽഫ്രഡ് ആൻഡ്രൂസ്, സാജിദ് ആറാട്ടുപുഴ, മാലിക് മക്ബൂൽ, അബ്ദുസ്സലാം, സക്കീർ വള്ളക്കടവ്, ഹുസൈൻ വേങ്ങര, മുജീബ് കോളത്തൂർ, ഇക്ബാൽ ആനമങ്ങാട്, അഷ്‌റഫ് എടവണ്ണ, ഖലീൽ റഹ്മാൻ, മൻസൂർ മങ്കട, ജോഹർ കുനിയിൽ, റിയാസ് പട്ടാമ്പി തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. റഫറിമാരായ അബ്ദുറഹ്മാൻ കാളികാവ്, ഷിയാസ് താനൂർ, അജ്മൽ, ശിഹാബ്, ഹനീഫ ചേളാരി തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ടൂർണമെന്റ് ചെയർമാൻ നാസർ ആലുങ്ങൽ സമാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സഹീർ മജ്ദാൽ സ്വാഗതവും പ്രസിഡന്റ് നാസർ വെള്ളിയത്ത് നന്ദിയും പറഞ്ഞു.ടൂർണമെന്റ് ഡയറക്ടർ ഷഫീർ മണലോടി, കോഓഡിനേറ്റർ യു.കെ. സലാം, സമീർ സാം, ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലുങ്ങൽ, ഷബീർ ബക്കർ, കരീം വേങ്ങര, യൂസുഫ് ചേറൂർ, ഫൈസൽ മണലോടി, അമീൻ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.