ഒ.ഐ.സി.സി മദീന കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്യു
മദീന: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികദിനം ഒ.ഐ.സി.സി മദീന കമ്മിറ്റി ആചരിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. പൊതുജനസേവനം ജീവവായു ആയി കണ്ട ഉമ്മൻ ചാണ്ടി സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വികസന സംരംഭങ്ങൾ കൊണ്ടുവരുന്നതിലും ഏറെ ശ്രദ്ധ കാണിച്ചു. 24 മണിക്കൂറും ജനസേവനത്തിനായി മാറ്റിവെച്ച അദ്ദേഹം സമാനതകൾ ഇല്ലാത്ത മാതൃകയാണെന്നും ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യ മില്ലാതെ പെരുമാറിയ നേതാവായിരുന്നെന്നും നൗഷാദലി പറഞ്ഞു. ഒ.ഐ.സി.സി മദീന പ്രസിഡന്റ് ഹമീദ് പെരുംപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി മുബാസ് ഒടക്കാലി മുഖ്യപ്രഭാഷണം നടത്തി. മുജീബ് ചെനാത്ത്, ബഷീർ പുൽപ്പള്ളി, റഫീഖ് കടയ്ക്കൽ, ബാബു ചുങ്കത്തറ, സിയാദ് പെരുമ്പാവൂർ, മൊയ്തീൻ കോയ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.