മദീന: അന്താരാഷ്ട്ര ശിൽപ ഫോറം പരിപാടികൾ മദീനയിൽ ആരംഭിച്ചു. ഖുബാഅ് അവന്യൂവിൽ മദീന വികസന അതോറിറ്റി ഒരുക്കിയ പരിപാടിയിൽ 11 ഒാളം രാജ്യങ്ങളിൽ നിന്നുള്ള ശിൽപികളാണ് പെങ്കടുക്കുന്നത്. സൗദിയിലും അറബ് ലോകത്തും പ്രശസ്തരായ ശിൽപികളും കൂട്ടത്തിലുണ്ട്. പുരാതന കലകളിലൊന്നായ ശിൽപ വിദ്യയെ ജനങ്ങൾക്ക് മുമ്പാകെ പരിചയപ്പെടുത്തുകയും അതിെൻറ ആസ്വാദനവുമാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഫോറത്തിൽ രൂപപ്പെടുന്ന വിവിധതരം ശിൽപങ്ങൾ മദീന മേഖലയിലെ ഗാർഡനുകളിലും റൗണ്ട്എബൗട്ടുകളിലും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.