മദീന: ഒക്്ടോബര്‍ ഒന്നിന് മദീന സന്ദര്‍ശനത്തിന് ബസ് മാര്‍ഗം പുറപ്പെട്ട് കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി അബ്ദുല്‍ ഹകീമിനെ (34) മസ്ജിദുന്നബവിയില്‍ കണ്ടത്തെി. ജിദ്ദയില്‍ നിന്ന് മദീന സന്ദര്‍ശനത്തിന് പുറപ്പെട്ട ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരിലൊരാളായ നാസറാണ് ഹകീമിനെ കണ്ടത്തെിയത്. നാസറിന് മുന്‍പരിചയമുള്ളതുകൊണ്ട് ഹകീമിനെ തിരിച്ചറിയുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളെ കൂടി വിവരമറിയിച്ച് ഹകീം ആണെന്ന് ഉറപ്പു വരുത്തി. ഹകീമില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങി ജിദ്ദയിലുള്ള ജ്യേഷ്ഠന്‍ മുഹമ്മദലിയെയും നാട്ടിലുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു. സഹോദരങ്ങള്‍ എത്തുന്നത് വരെ നാസറും സുഹൃത്തുക്കളും ഹകീമിനെ മദീന യാത്രയില്‍ ഒപ്പം കൂട്ടി. കാണാതായതിനു ശേഷം ഹകീമിന്‍െറ സഹോദരങ്ങളായ മുഹമ്മദലിയും നൗഫലും മദീന ഹജ്ജ് വെല്‍ഫയര്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഹജ്ജ് വെല്‍ഫയര്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിനിടെ ഹകീമിന്‍െറ മൊബൈല്‍ ഫോണ്‍ കണ്ടത്തെി. മദീന പള്ളിയില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ക്കായി പരാതി നല്‍കുന്ന പൊലീസ് കൗണ്ടറില്‍ നിന്നാണ് ഇത് ലഭിച്ചത്. എന്നാല്‍ ഹകീമിനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല്ള. പിന്നീട് അപ്രതീക്ഷിതമായാണ് മദീനയിലത്തെിയ നാസറും സുഹൃത്തുക്കളും ഹകീമിനെ കണ്ടത്തെുന്നത്. വിവരമറിഞ്ഞയുടന്‍ മുഹമ്മദലി മദീനയിലത്തെി ഹജ്ജ് വെല്‍ഫയര്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. വെല്‍ഫയര്‍ പ്രവര്‍ത്തകരായ റഷീദ് പേരാമ്പ്ര, അല്‍ത്താഫ് കൂട്ടിലങ്ങാടി, ഒ.കെ റഫീഖ് എന്നിവരോടൊപ്പം ഖുബാ മസ്ജിദിന് സമീപമത്തെുകയും നാസറും സുഹൃത്തുക്കളും ഹകീമിനെ മുഹമ്മദലിയെ ഏല്‍പിക്കുകയുമായിരുന്നു. വീടുമായും കുടുംബവുമായും ബന്ധപ്പെടാതെ പ്രവാചകന്‍െറ പള്ളിയില്‍ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു ഹകീം. സഹോദരനെ കണ്ടത്തൊന്‍ സഹായിച്ച എല്ലാവരോടും സന്തോഷം പങ്കുവെച്ച് മുഹമ്മദലി ഹകീമിനെയും കൂട്ടി ജിദ്ദയിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.