മദീന ഇസ്​ലാമിക് ടൂറിസം ആസ്​ഥാനം: കിങ് ഫഹദ് ഗാർഡനിൽ കലയുടെ വസന്തരാവുകൾ

മദീന: ‘മദീന ഇസ്ലാമിക് ടൂറിസം ആസ്ഥാനം’ പരിപാടിയുടെ ഭാഗമായി മദീനയിലെ കിങ് ഫഹദ് ഗാർഡനിൽ വർണാഭമായ കലാപരിപാടികൾ. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കാലാകാരന്മാരുടെയും ഗായകരുടെയും  കലാവിരുന്നാണ് ഇവിടെ അരങ്ങേറിയത്. യമൻ, ഒമാൻ, സിറിയ തുടങ്ങിയ  രാജ്യങ്ങളിലെ കാലാകാരന്മാർ മേളയിൽ പരിപാടികൾ അവതരിപ്പിച്ചു. മദീന ഇസ്ലാമിക് ടൂറിസം ആസ്ഥാനമാക്കിയതിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് മദീനയിൽ നടന്നുവരുന്നത്. പ്രത്യേക ആഘോഷ പരിപാടികൾക്ക് വൻജന പങ്കളിത്തമുണ്ട്. പരിപാടി തുടങ്ങി അഞ്ച് ദിവസത്തിനുള്ളിൽ 50000 ത്തിലധികം സന്ദർശകരെത്തിയതായാണ് കണക്ക്. സാമൂഹിക മാധ്യമങ്ങളിലൂടെ പത്ത് ലക്ഷത്തിലധികമാളുകൾ പരിപാടി കണ്ടുവെന്നാണ് കണക്ക്. പരിപാടികൾ വെള്ളിയാഴ്ച സമാപിച്ചു. 

Tags:    
News Summary - madeena islamic tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.