അൽഉലാ: മദാഇൻ സ്വാലിഹ് സന്ദർശിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥരെത്തി. വിദേശകാര്യ മന്ത്രാലയത്തിലെ േപ്രാേട്ടാകോൾകാര്യ അണ്ടർസെക്രട്ടറി അസാം ബിൻ അബ്ദുൽ കരീം അൽഖയ്നോടൊപ്പമാണ് വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സംഘം ഇവിടെയെത്തിയത്. യുെനസ്കോ പൈതൃകസ്ഥാന പട്ടികയിൽ ഇടം തേടിയ, നൂറ്റാണ്ടുകൾ പഴക്കമുള്ള മദാഇൻ സ്വാലിഹ് സംഘം ചുറ്റിക്കണ്ടു. ചരിത്രവും സവിശേഷതകളും ടൂറിസം ഗൈഡ് ഖാലിദ് അൽഹർബി സംഘത്തിന് വിദശീകരിച്ചുകൊടുക്കുകയും ചെയ്തു. അൽഉലക്കും ഹദിയക്കുമിടയിൽ റെയിൽവേ സ്റ്റേഷൻ, ട്രെയിൻ ബോഗികൾ, കുതിര വണ്ടികൾ, യാത്രാസംഘങ്ങൾ സഞ്ചരിച്ചിരുന്ന പാത, മ്യൂസിയം തുടങ്ങിയവയും സന്ദർശിച്ചു. ടൂറിസം വകുപ്പുമായി സഹകരിച്ചു വിദേശ കാര്യ മന്ത്രാലയമാണ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് ടൂർ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.