റിയാദ്: യുനെസ്കോയുടെ പൈതൃകസ്ഥാന പട്ടികയിലുള്ള മദായിന്‍ സാലിഹ് നവീകരണത്തിനായി അടച്ചിടുന്നു. അല്‍ഉലാ റോയല്‍ അതോറിറ്റിയാണ് പുരാവസ്തു പര്യവേഷണത്തിനും നവീകരണത്തിനുമായി മദായിന്‍ സാലിഹും പ്രദേശത്തെ ഏതാനും ചരിത്ര സ്ഥലങ്ങളും അടക്കാന്‍ തീരുമാനിച്ചത്. ദൗത്യം പൂര്‍ത്തീകരിച്ച് 2020ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. കഴിഞ്ഞമാസം ഫ്രാൻസ് സന്ദർശിച്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അൽഉലയുടെ വികസനത്തിനായി കരാർ ഒപ്പുവെച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ തുറന്ന മ്യൂസിയമായി മേഖലയെ മാറ്റുന്നതാണ് പദ്ധതി. സൗദിയിൽ യുെനസ്കോ ൈപതൃകപട്ടികയിലുള്ള നാല് സ്ഥലങ്ങളിലൊന്നാണ് മദായിന് സാലിഹ്. രാജ്യത്ത് നിന്ന് ആദ്യം യുനെസ്കോ അംഗീകാരം ലഭിച്ചതും ഇതിനുതന്നെ. യുെനസ്കോ അംഗീകാരത്തിന് ശേഷം ഇവിടേക്ക് വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനം വര്‍ധിച്ചിരുന്നു. പ്രവാചകന്‍ സാലിഹിെൻറയും ഥമൂദ് ഗോത്രക്കാരുടെയും വാസസ്ഥലം എന്ന നിലക്കാണ് പ്രദേശം പ്രസിദ്ധമായത്. കൂടാതെ നബതികളുടെ അവശിഷ്ടങ്ങളും ഇവിടെ ധാരാളമായുണ്ട്. പാറ തുരന്നുണ്ടാക്കിയ ഭവനങ്ങളും കുഴിമാടങ്ങളും ഇപ്പോഴും ഇവിടെ കാണികളെ ആകര്‍ഷിക്കുന്ന ഘടകമാണ്.
പുരാതന ഹിജാസ് െറയിൽവേയുടെ അല്‍ഹിജ്ര്‍ സ്റ്റേഷനും ചരിത്ര നഗരിയുടെ ഭാഗമാണ്. മദായിന് പുറമെ അല്‍ഖരീബ, ഇക്മ പര്‍വതം എന്നീ പുരാതന പ്രദേശങ്ങളും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അല്‍ഉലാ റോയല്‍ അതോറിറ്റി വ്യക്തമാക്കി. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പുരാവസ്തു ഖനനവും പര്യവേഷണവും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചാണ് ചരിത്ര പ്രദേശം അടിച്ചിടുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.