റിയാദ്: ലുലു ഹൈപ്പർമാർക്കറ്റിെൻറ സൗദി അറേബ്യയിലെ ശാഖകളിൽ ‘വേൾഡ് ഫുഡ്’ എന്നപേ രിൽ നടക്കുന്ന ലോക ഭക്ഷ്യമേളയും പാചകമത്സരവും നിരവധിപേരെ ആകർഷിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച മേള മാർച്ച് 10ന് അവസാനിക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ ഭക്ഷണവൈവിധ്യത്തിെൻറ രുചിമേള രണ്ടാഴ്ചയും ലുലു ശാഖകളിൽ ഉത്സവം തീർക്കും.
മധ്യപ്രവിശ്യയിലെ ശാഖകളിൽ റിയാദ് ചേംബർ ഒാഫ് കോമേഴ്സ് ഡെപ്യൂട്ടി ചെയർമാൻ എൻജി. മൻസൂർ അൽശെത്രിയും കിഴക്കൻ പ്രവിശ്യ ശാഖകളിൽ േലബർ ഒാഫിസ് ഇൻസ്പെക്ടർ വലീസ് യൂസുഫ് അൽദൂസരിയും പടിഞ്ഞാറൻ പ്രവിശ്യയിൽ ജിദ്ദ ചേംബർ ഒാഫ് കോമേഴ്സിലെ അസിസ്റ്റൻറ് സെക്രട്ടറി മാസിൻ ഖാലിദ് ഗാസിം കുതുബിയും ഭക്ഷ്യമേള ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 25 രാജ്യങ്ങളിൽനിന്നുള്ള ആഗോള ഭക്ഷ്യവിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാൻ ഭക്ഷണപ്രിയർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിതെന്നും കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും ഇതൊരു ആഘോഷം തന്നെയായി മാറുമെന്നും ലുലു അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇതോടൊപ്പം തത്സമയ പാചകമത്സരവും നടക്കുന്നുണ്ട്.
എല്ലാ പ്രധാനപ്പെട്ട ഹൈപ്പർമാർക്കറ്റ് ശാഖയിലും മത്സരമുണ്ട്. 20 ഇനം പാചകമത്സരങ്ങളാണ് സംഘടിപ്പിച്ചത്. സെലിബ്രിറ്റി ഷെഫുമാരും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പെങ്കടുക്കുന്നു. ഉപഭോക്താക്കൾക്ക് വമ്പിച്ച ആനുകൂല്യങ്ങളും വലിയ സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്. സമ്മാനങ്ങൾ നിറച്ച 1500 ട്രോളികളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പ്രശസ്തരായ ഷെഫുകൾ തത്സമയ പാചക മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നു. 45 വർഷമായി അറബ് ലോകത്ത് ജനപ്രിയ ഷെഫായി തുടരുന്ന ഷെർബിനി, സമൂഹ മാധ്യമങ്ങളിൽ 50 ലക്ഷം ഫോളോവേഴ്സുള്ള സൗദി ഷെഫ് ഹിഷാം ബാഇഷാം, പ്രമുഖ ഇന്ത്യൻ ഷെഫും ബോളിവുഡിലെ വിനോദ താരവുമായ ഹർപാൽ സിങ് സോഖി എന്നിവർ റിയാദ്, ദമ്മാം, ജിദ്ദ ശാഖകളിൽ വിവിധ ദിവസങ്ങളിൽ എത്തും.
അത്യാഫ് മാളിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് റിയാദിലെ കുടുംബിനികൾക്കായി പ്രേത്യകം സംഘടിപ്പിക്കുന്ന തത്സമയ പാചകമത്സരം നടക്കും. 10 വർഷമായി തങ്ങൾ ഭക്ഷ്യമേളകൾ സംഘടിപ്പിക്കുകയാണെന്നും എന്നാൽ ഇത്തവണ പതിവിൽനിന്ന് വ്യത്യസ്തമായ വിപുലവും വൈവിധ്യവുമായ ഏറ്റവും വലിയ ഭക്ഷ്യമേളയും പാചകമത്സരവുമാണ് നടത്തുന്നതെന്നും ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് വാർത്തക്കുറിപ്പിൽ പറഞ്ഞു. വിവിധ രാജ്യങ്ങളുടെയും ട്രേഡ് പ്രമോഷൻ കൗൺസിലുകളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും ഹോട്ടൽ, വിനോദ സഞ്ചാര മേഖലകളിൽ നിന്നുള്ളവരുടെയും സെലിബ്രിറ്റികളായ ഷെഫുമാരുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും പിന്തുണ ഇത്തവണ മേളക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.