ഗ്രോസറി ഉൽപന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് ഹംഗർ സ്റ്റേഷനുമായി ലുലു ഹൈപർമാർക്കറ്റ് കരാർ ഒപ്പിട്ടപ്പോൾ, സൗദി ഡയറക്ടർ ഷഹീം മുഹമ്മദും ഹംഗർ സ്റ്റേഷൻ ക്വിക്ക്
കോമേഴ്സ് സീനിയർ ഡയറക്ടർ ഗൊഫ്റാൻ ദൈനിയും മറ്റ് പ്രതിനിധികളും ചടങ്ങിൽ
റിയാദ്: പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ ഹംഗർ സ്റ്റേഷൻ വഴി ഇനി മുതൽ ലുലു ഹൈപർമാർക്കറ്റിന്റെ സൗദിയിലെ 32 ശാഖകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ സൗകര്യം. ഹംഗർ സ്റ്റേഷന്റെ ഹോം ഡെലിവറി മുഖേന എല്ലാ ലുലു ഗ്രോസറി ഉൽപന്നങ്ങളും നേരിട്ട് വീടുകളിൽ എത്തിക്കുന്ന സൗകര്യമാണ് സജ്ജീകരിച്ചത്. ലുലു ഹൈപർമാർക്കറ്റുകളിൽനിന്നുള്ള പർച്ചേസിങ് സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പ്രമുഖ ഫുഡ് ബ്രാൻഡായ ഹംഗർ സ്റ്റേഷനുമായി കൈകോർത്ത് ഇത്തരമൊരു ഓൺലൈൻ ഡെലിവറി സിസ്റ്റത്തിനുള്ള കരാറിൽ ഇരുകൂട്ടരും ഒപ്പുവെച്ചത്.
ആവശ്യക്കാർക്ക് നേരിട്ട് ഓൺലൈൻ വഴി ഓർഡർ ചെയ്ത് സാധനങ്ങൾ പെട്ടെന്ന് വീടുകളിൽ എത്തിക്കുന്ന കരാറിൽ ലുലുവിനെ പ്രതിനിധീകരിച്ച് സൗദി ഡയറക്ടർ ഷഹീം മുഹമ്മദും ഹംഗർ സ്റ്റേഷനെ പ്രതിനിധീകരിച്ച് ക്വിക്ക് കോമേഴ്സ് സീനിയർ ഡയറക്ടർ ഗൊഫ്റാൻ ദൈനിയുമാണ് ഒപ്പുവെച്ചത്.
ഹംഗർ സ്റ്റേഷനുമായുള്ള ഡെലിവറി പങ്കാളിത്തത്തിലൂടെ റീട്ടെയിൽ ബിസിനസ് രംഗത്തെ ലുലുവിെൻറ യശസ്സുയർത്താനും ഇ-കോമേഴ്സ് മേഖലയിലെ പുതിയ പ്രവണതക്കൊപ്പം ബഹുദൂരം മുന്നോട്ടു നീങ്ങാനുമുള്ള പാതയാണ് തുറന്നിടുന്നതെന്ന് ലുലു ഡയറക്ടർ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു.
ഹംഗർ സ്റ്റേഷനെപ്പോലെ ഖ്യാതി നേടിയ ഫുഡ് ബ്രാൻഡിെൻറ വിതരണ സേവനം കൂടി ലഭ്യമാകുന്നതോടെ ഓൺലൈൻ എക്സ്പ്രസ് വാട്സ് ആപ് ഡെലിവറി സംവിധാനങ്ങളിലൂടെ രാജ്യത്തെ ലുലു ഉപഭോക്താക്കളെ സംതൃപ്തരാക്കുന്നതിെൻറ പുതിയൊരു മേഖലയിലേക്ക് ലുലു പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.