Posted On
date_range Updated On
date_range ലുലുവിൽ മാംഗോ വേൾഡ് ഫെസ്റ്റ് നാളെ മുതൽ
റിയാദ്: ലുലു ഹൈപർമാർക്കറ്റിെൻറ സൗദി അറേബ്യയിലെ ശാഖകളിൽ ബുധനാഴ്ച മുതൽ മാംഗോ ഫെസ്റ്റിന് തുടക്കമാകും. ‘ലുലു മാംഗോ വേൾഡ് 2020’ എന്ന പേരിലുള്ള ഫെസ്റ്റ് ഈ മാസം 23വരെ നീണ്ട് നിൽക്കും. 10 രാജ്യങ്ങളിൽ നിന്ന് 50ഓളം വ്യത്യസ്ത മാമ്പഴയിനങ്ങൾ ഫെസ്റ്റിലുണ്ടാകും.
സൗദി, ഇന്ത്യ, കെനിയ, താഴ്ലാൻഡ്, പെറു, പാക്കിസ്താൻ, ഈജ്പ്ത്, ബ്രസീൽ, യമൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണ് മാമ്പഴങ്ങൾ എത്തുന്നത്. ദക്ഷിണ സൗദിയിലെ ജീസാൻ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത മാങ്ങകളും മേളയിൽ അണിനിരക്കുന്നുണ്ട്.
മാംഗോ ബാസ്കറ്റുകൾക്ക് പുറമെ മാമ്പഴം കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ജാമുകൾ, അച്ചാറുകൾ, പൾപ്സ്, ചട്ട്നി, വിവിധ തരം കേക്കുകൾ എന്നിവയും മേളയിൽ വിൽപനക്കുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.