ലുലു ലെറ്റ്സ് കണക്റ്റ് ഡിജിറ്റല്‍ ഫെസ്റ്റിൽ നിന്ന്
റിയാദ്: ഡിജിറ്റല്‍ ലോകത്തെ ട്രെന്‍ഡുകള്‍ പരിചയപ്പെടുത്താനും അത്യാധുനിക ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാനും ‘ലുലു ലെറ്റ്സ് കണക്റ്റ്’ ഓഫറുകള്‍ക്ക് തുടക്കം. ജൂണ്‍ 25 മുതല്‍ ജൂലൈ അഞ്ച് വരെ നടക്കുന്ന ലെറ്റ്സ് കണക്റ്റ് ഡിജിറ്റല്‍ ഫെസ്റ്റിന്റെ ഭാഗമായി സ്മാർട്ട് ഫോണുകള്‍, ആക്സസറീസ് അടക്കം എല്ലാ അംഗീകൃത ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവും അത്യാകര്‍ഷകമായ ഓഫറുകളുമുണ്ടായിരിക്കും.
ലെറ്റ്സ് കണക്റ്റ് ഡിജിറ്റല്‍ ഫെസ്റ്റില്‍ പ്രീമിയം ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ പ്രത്യേക ഫ്ലാഷ് സെയിലുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ് വിലക്ക് സ്വന്തമാക്കാം. ലുലു ഷോപ്പിങ് ആപ്പ് മുഖേനയും ഓഫറുകള്‍ നേടാം. നാട്ടിലേക്ക് മടങ്ങുന്നവർക്ക് സമ്മാനങ്ങൾ വാങ്ങുന്നതിനും അനുയോജ്യമായ സമയമാണിതെന്ന് ലുലു അധികൃതർ പറഞ്ഞു.
അവിശ്വസനീയമായ ഡിസ്കൗണ്ടുകളാണ് സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും വാച്ചുകള്‍ക്കും ലെറ്റ്സ് കണക്റ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഫോണുകൾ, കാമറകൾ, ആക്സസറികൾ എന്നിവ പുതുക്കാന്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് ‘ലെറ്റ്സ് കണക്റ്റ്’ ഡിജിറ്റൽ ഗുഡ്‌സ് ഫെസ്റ്റിവല്‍ അനുയോജ്യമായ സമയത്താണ് എത്തിയിരിക്കുന്നതെന്ന് സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.
ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ഷോപ്പിങ് അനുഭവം മികച്ചതാക്കാന്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളും അതുല്യമായ ഡീലുകളുമാണ് ലെറ്റ്സ് കണക്റ്റ് ഒരുക്കിയിരിക്കുന്നത്. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ലോകത്തിന്, സൗകര്യത്തിനും കാര്യക്ഷമതക്കും ഏറ്റവും പുതിയ സാങ്കേതിക വിദ്യ കൂടിയേ തീരൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ലെറ്റ്സ് കണക്റ്റ് ഫെസ്റ്റിലെ ഷോപ്പിങ് അനുഭവം കൂടുതല്‍ സുഗമമാക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഫ്ലക്സിബിള്‍ പെയ്മെൻറ് ഓപ്ഷനുകളും ലുലു സജ്ജമാക്കിയിട്ടുണ്ട്. ടാബി, തമാറ, ക്വാറ, ഫ്ലക്സി തുടങ്ങിയവയുമായി ചേര്‍ന്നുള്ള ‘ബയ് നൗ പേ ലേറ്റര്‍’ സ്കീമാണ് ഇതിലൊന്ന്. 1,000 റിയാലിനോ അതില്‍ കൂടുതലോ ഷോപ്പിങ് നടത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പലിശരഹിതമായി ആറ് മാസത്തെ ലളിതമായ ഇൻസ്റ്റാൾമെൻറുകളിൽ പ്രോസസ്സിങ് ഫീസ് ഇല്ലാതെ പണമടക്കാവുന്നതാണ് മറ്റൊരു സ്കീം.
റിയാദ് ബാങ്ക്, എ.എൻ.ബി, എസ്.എൻ.ബി, ഫ്ലെക്സി, എമിറേറ്റ്സ്, എൻ.ബി.ഡി, എസ്.എ.ബി, ബാങ്ക് ഓഫ് അൽ ജസീറ, അൽ റാജിഹി തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഈ സ്കീം ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.