സൗദിയിൽ ലുലു ആരംഭിക്കുന്ന നാല്​ ‘സ്വിഫ്റ്റ് സ്​റ്റോറു’കളുടെ ഉദ്​ഘാടനം റിയാദിൽ ഒരുക്കിയ ചടങ്ങിൽ വിർച്വൽ സംവിധാനത്തിലൂടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർവഹിക്കുന്നു

സൗദിയിൽ ‘സ്വിഫ്റ്റ് സ്​റ്റോറു’കളുമായി ലുലു; ജിസിസിയിലുടനീളം വ്യാപിപ്പിക്കുമെന്ന് എം.എ. യൂസഫലി

റിയാദ്​: സൗദി അറേബ്യയിൽ അതിവേഗ ഷോപ്പിങ് സൗകര്യമൊരുക്കി ലുലു ഗ്രൂപ്പി​െൻറ ‘സ്വിഫ്റ്റ്’ സ്​റ്റോറുകൾ പ്രവർത്തനമാരംഭിച്ചു. സൗകര്യപ്രദമായ ഷോപ്പിങ് രംഗം വിപുലീകരിക്കുന്നതി​െൻറ ഭാഗമായി റിയാദിൽ നടന്ന ചടങ്ങിൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നാല് സ്വിഫ്റ്റ് സ്​റ്റോറുകളുടെ ഉദ്ഘാടനം വിർച്വൽ സംവിധാനത്തിലൂടെ നിർവഹിച്ചു.

 

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും വേഗമേറിയതുമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയാണ് സ്വിഫ്റ്റ് സ്​റ്റോറുകളുടെ ലക്ഷ്യമെന്ന് എം.എ. യൂസഫലി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ മധ്യ പ്രവിശ്യയിലെ അൽ റാബി, അൽ ഖുറൈസ് മെട്രോ സ്​റ്റേഷനുകളിലും, അരാംകോ അൽ റുവൈദി, കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലുള്ള അഡ്‌നോക് പെട്രോൾ സ്​റ്റേഷനിലുമാണ് പുതിയ ഔട്ട്‌ലെറ്റുകൾ തുറന്നിരിക്കുന്നത്.

 

മെട്രോ സ്​റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പെട്രോൾ സ്​റ്റേഷനുകൾ തുടങ്ങി ജനത്തിരക്കേറിയ കേന്ദ്രങ്ങളിലാണ് ഈ സ്​റ്റോറുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രകൾക്കിടയിലെ ചെറിയ ഇടവേളകളിൽ പോലും ആവശ്യ സാധനങ്ങൾ അതിവേഗം വാങ്ങാൻ ഇത് സഹായിക്കും.

 

സൗദി വിഷൻ 2030-ന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, വരും നാളുകളിൽ രാജ്യത്തുടനീളം 100 സ്വിഫ്റ്റ് സ്​റ്റോറുകൾ തുറക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഘട്ടംഘട്ടമായി ഈ അതിവേഗ ഷോപ്പിങ് ശൃംഖല മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മാനേജ്‌മെൻറ്​ അറിയിച്ചു.

Tags:    
News Summary - Lulu launches 'Swift Stores' in Saudi Arabia; will expand across the GCC, says M.A. Yusuff Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.