റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഈ വർഷത്തെ ഏറ്റവും വലിയ ടെക് ഷോപ്പിങ് മാമാങ്കമായ ‘ബിഗ് ബാങ്’ നോൺസ്റ്റോപ് ഓഫറുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 27 മുതൽ മെയ് രണ്ട് വരെയുള്ള ആറ് ദിവസങ്ങളിലാണ് ഉപഭോക്താക്കൾക്ക് ആകർഷകമായ ഈ വിലക്കിഴിവുകൾ ലഭ്യമാകുന്നത്. റിയാദ് മുറബ്ബയിലെ അവന്യുമാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നടൻ ധ്യാൻ ശ്രീനിവാസൻ ബിഗ് ബാങ് ഓഫറുകളുടെ ലോഗോ പ്രകാശനം നിർവഹിച്ചു.
മൊബൈലുകൾ, ഗെയിമിങ് കൺസോളുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റുകൾ, ടിവികൾ, സ്മാർട്ട് വാച്ചുകൾ, പവർ ബാങ്കുകൾ തുടങ്ങി വൈവിധ്യമാർന്ന ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾക്കും സെർട്ടിഫൈഡ് ഇലക്ട്രോണിക്സ് ആക്സസറികൾക്കും വിപണിയിലെ ഏറ്റവും മികച്ച ഡിസ്കൗണ്ടുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ ഹോം അപ്ലയൻസുകൾക്കും വൻ വിലക്കിഴിവ് ലഭിക്കും. നിലവിൽ നടന്നുവരുന്ന ലുലു വേൾഡ് ഫുഡ് ഫെസ്റ്റിനൊപ്പം ബിഗ് ബാങ് ഓഫറുകൾ കൂടി എത്തുന്നതോടെ ഉപഭോക്താക്കൾക്ക് ഷോപ്പിങ് ആഘോഷം ഇരട്ടിയാകും.
ഷോപ്പിംഗ് കൂടുതൽ ലളിതമാക്കുന്നതിനായി ടാബി, തമാര, ഫ്ലെക്സി തുടങ്ങിയ ഈസി പേയ്മെൻറ് സൗകര്യങ്ങളും ബാങ്ക് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും പ്രത്യേക ഓഫറുകളും ലുലു നൽകുന്നുണ്ട്. ഈ ഷോപ്പിങ് സീസണിലെ ഏറ്റവും വലിയ ടെക് പ്രമോഷനാണ് ബിഗ് ബാങ്ങിലൂടെ ലുലു തുടക്കം കുറിക്കുന്നതെന്ന് സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു.
ലോകനിലവാരമുള്ള ഉൽപ്പന്നങ്ങൾ അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.