റഷ്യൻ സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി മന്ത്രിയായ കേണല്‍ ജനറല്‍ അലക്സാണ്ടർ വ്യാചെസ്ലാവോവിച്ച് കുരെൻകോവുമായി റോയൽ കോർട്ട് ഉപദേഷ്ടാവ് ഡോ. അബ്ദുല്ല അൽറബീഅ
കൂടിക്കാഴ്ച നടത്തുന്നു
റഷ്യൻ മന്ത്രിയുമായി ഡോ. അബ്ദുല്ല അൽറബീഅ കൂടിക്കാഴ്ച നടത്തി
റിയാദ്: റഷ്യൻ സിവില്‍ ഡിഫന്‍സ് ആന്റ് എമര്‍ജന്‍സി മന്ത്രിയുമായി ഡോ. അബ്ദുല്ല അൽറബീഅ കൂടിക്കാഴ്ച നടത്തി. റഷ്യൻ സന്ദർശനത്തിനിടെയാണ് റഷ്യൻ സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി മന്ത്രിയായ കേണല്‍ ജനറല്‍ അലക്സാണ്ടർ വ്യാചെസ്ലാവോവിച്ച് കുരെൻകോവുമായി റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅ മോസ്കോയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്.
ദുരന്തങ്ങൾ, പ്രതിസന്ധികൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയിലെ സംരക്ഷണവും രക്ഷാപ്രവർത്തനവും, മാനുഷിക സഹായം, ദുരന്ത നിവാരണത്തിലെ അനുഭവസമ്പത്ത് പങ്കിടൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി സഹകാരണത്തിന്റെയും സംയുക്ത ഏകോപനത്തിന്റെയും സാധ്യതകൾ എന്നിവ ഇരു നേതാക്കളും ചർച്ച ചെയ്തു.
മോസ്കോ സന്ദർശനത്തിനി ഡോ. അബ്ദുല്ല അൽറബീഅ റഷ്യൻ ഫെഡറേഷന്റെ എമർജൻസി സിറ്റുവേഷൻസ് മന്ത്രാലയ ആസ്ഥാനവും സന്ദർശിച്ചു. അടിയന്തര സാഹചര്യങ്ങൾ, ദുരന്ത നിവാരണം എന്നിവയിലെ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കി.
മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് റെസ്ക്യൂ സംഘങ്ങളുടെ പ്രവർത്തനങ്ങളും സിവില്‍ ഡിഫന്‍സ് രംഗത്തെ പ്രധാന രീതികളും അനുഭവസമ്പത്തും അദ്ദേഹം പരിചയപ്പെട്ടു. റഷ്യൻ സിവില്‍ ഡിഫന്‍സ് ആന്റ് എമര്‍ജന്‍സി മന്ത്രിയുമായി ഡോ. അബ്ദുല്ല അൽറബീഅ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.