Posted On
date_range Updated On
date_range ലുലു ജുബൈൽ റോയൽ കമീഷൻ ബ്രാഞ്ച് മാനേജർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ജുബൈൽ: ലുലു ജുബൈൽ റോയൽ കമീഷൻ ബ്രാഞ്ച് മാനേജറും എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പിൽ ഹബീബിന്റെ മകനുമായ കെ. അജീഷ് (29) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വ്യാഴാഴ്ച താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ സമീപത്തെ കിംസ് ആശുപത്രിയിലും തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചു വർഷമായി ലുലുവിൽ സേവനമനുഷ്ടിക്കുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മാതാവ്: സാജിത, ഭാര്യ: സുഹാന, സഹോദരി: മുത്തു ബീവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.